Monday, January 23, 2012

മഷ്റൂം ആന്‍ഡ്‌ ഫ്ളവര്‍ ഷോ 2012



 LMI സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കൂണ്‍ പുഷ്പമേള കനകകുന്നില്‍ വച്ച് നടന്നു .ഇതിനോട് അനുബന്ധിച്ച് അക്വാ ഷോ, ഫുഡ്‌ ഫെസ്റ്റിവല്‍, പെറ്റ് ഷോ സെമിനാര്‍ എന്നിവയും  സംഘടിപ്പിച്ചിരുന്നു .ജനുവരി 7 മുതല്‍ 14 വരെ ആയിരുന്നു പ്രദര്‍ശനം .

 തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറും എം.എല്‍.എ പാലോട് രവിയും ചേര്‍ന്ന് മേള ഉത്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പുഷ്പങ്ങളും അപൂര്‍വ്വമായതും വര്‍ണ്ണവൈവിധ്യങ്ങളുള്ള നിരവധിയിനം കൂണുകളും മേളയില്‍ ഉണ്ടാകും എന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നു.പക്ഷെ ആദ്യം മുതലേ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതാണ് കണ്ടത് .പത്തു രൂപ പ്രവേശന നിരക്ക് ഒടുക്കി ആദ്യ ദിവസം വന്നവര്‍ക്ക് ഉന്തിന്റെ കൂടെ ഒരു തള്ളും കൂടി കിട്ടിയ പോലെ ആയി .കൂണ്‍ പുഷപമേള യില്‍ കൂണ്‍ അനെക്ഷിച്ചു മിനക്കെട്ടത്‌ മിച്ചം .വന്‍ കബളിപ്പ് ആണെന്ന് മനസ്സിലാകിയ ആള്‍ക്കാര്‍ പോലീസിനു പരാതി നല്‍കുകയും ചെയ്തു .തുടര്‍ന്ന് പ്രദര്‍ശന വസ്തുക്കള്‍ വന്നു തുടങ്ങുന്നതെ ഉള്ളൂ എന്ന ന്യായം പറഞ്ഞു സംഘാടകര്‍ പ്രവേശന ഫീ ഒഴിവാക്കി എങ്കിലും സംശയം സത്യമാണെന്ന് തെളിയിക്കുന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള  പോക്ക്.ലാല്‍  മഷ്റൂം ഇന്‍ എന്നാ വ്യാജ സൊസൈറ്റി ആണ് ജനങ്ങളെയും സര്‍ക്കാരിനെയും ഒരു പോലെ കബളിപ്പിച്ചത് .സ്പോണ്സര്‍ മാരില്‍ നിന്നും സ്റ്റാള്‍ നടത്തിപ്പുകാരില്‍ നിന്നും വന്‍തുകകള്‍ കൈപ്പറ്റിയ ശേഷം കരാറുകാര്‍ക്കും പരസ്യ സ്ഥാപനങ്ങള്‍ക്കും അത് നല്‍കാതെ ലാല്‍ അജയാ ദമ്പതികള്‍ മുങ്ങുകയായിരുന്നു.മ്യൂസിയം പോലിസ്‌ ഇവര്‍ക്കെതിരെ കേസ്‌ എടുത്തു അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്
ഷോയിലെ ചില ദൃശ്യങ്ങള്
(ഫോട്ടോകള്‍ വ്യക്തമായി കാണാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക )
‍. .  . .