Saturday, November 26, 2011

തായ്‌ ലാന്‍ഡില്‍ നിന്നും ഒരു അത്ഭുത ജീവി ...


 

കണ്ടു പേടിച്ചോ ?? ബാലമംഗളത്തിലെ  ഡിങ്കന്‍ വയസ്സായത് ഒന്നുമല്ല ഇത് .കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ് ലോക പത്രങ്ങളില്‍ എല്ലാം പ്രത്യക്ഷപെട്ട ഒരു ചിത്രം ആണ് ഇത് .തായ്‌ ലണ്ടിലാണ് ഈ സംഭവം.ഇത് എന്താണ് എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരം ഇല്ല .നമ്മള്‍ കേരളീയരും തായ്‌ ലണ്ടുകാരും തായ്‌ വഴി എന്തോ ബന്ധമുണ്ടെന്നു തോന്നുന്നു . എതെങ്കിലും ഒരു കല്ലില്‍ ആരെങ്കിലും ഒന്ന് മുറുക്കി തുപ്പിയിട്ട് പോയാല്‍ കല്ലില്‍ നിന്ന് രക്തം വരുന്നു എന്ന് കണ്ടു പിടിച്ചു അവടെ ഒരു അമ്പലം പണിയിച്ചു  വിഗ്രഹം പ്രതിഷ്ടിച്ചു ക്ഷേത്ര ബിസിനസ്‌ നടത്തുന്നവര്‍ ആണ് നമ്മള്‍ മലയാളികള്‍ .തായ്‌ ലണ്ടുകാരെയും ഒട്ടും മോശക്കാര്‍ ആയി കാണരുത് .ഈ പുതിയ ജീവി ദൈവത്തിന്‍റെ ലേറ്റസ്റ്റ് അവതാരം ആണത്രെ .എന്തായാലും കണ്ടവര്‍ കണ്ടവര്‍ ഈ ദൈവപുത്രന്റെ കിടപ്പ് കണ്ടു മൂക്കത്ത് വിരല്‍ വച്ചു.ദൈവ പുത്രന് ഉഷ്ണം തോന്നാതെ ഇരിക്കുവാന്‍ ടേബിള്‍ ഫാനും ദാഹം തീര്‍ക്കാന്‍ ജ്യുസും മുഖത്ത് ഇടാന്‍ പൌഡര്‍ ഉം റെഡി  ആക്കി വച്ചിടുണ്ട് .ഇത് എന്താണ് സാധനം എന്ന് നാല് പേരോട് ചോദിച്ചപ്പോ നാല്പതു അഭിപ്രായം പറയുന്നുണ്ട് .ഇതിനെ പറ്റി നെറ്റില്‍ വന്ന ചില കമന്റുകള്‍ ആണ് രസകരം .ഇത് മറ്റൊന്നുമല്ല ഒരു പാവം ബേബി വൈറ്റ് എലെഫന്റ്റ്‌ ആണെന്ന് ചിലര്‍ പറയുന്നുണ്ട് (തായ്‌ ലണ്ടുകാര്‍ക്ക് വെള്ളാന ഐശ്വര്യത്തിന്റെ പ്രതീകം ആണ് ).ശരിയാണല്ലോ എനിക്ക് ഇതെന്താ നേരത്തെ തോന്നാത്തത് ദാസാ എന്ന് ചിന്തിക്കാന്‍ വരട്ടെ .ഇത് വെള്ളാന കുട്ടി ആണെന്ന് തായ്‌ ലണ്ട് കാരും കൂടി സമ്മതിക്കണ്ടേ ? ആനയെ കണ്ടിടില്ലാത്തവര്‍ അല്ലലോ അവര്‍ .പ്രത്യേകിച്ച് വെള്ളാനകളെ.വേറെ ഒരുത്തന്‍ പറഞ്ഞത് ഇത് ആട്ടിന്‍ കുട്ടി ആണെന്നാണ് . ഹോം വര്‍ക്ക്‌ ചയ്യാന്‍ ഉള്ള മടി കൊണ്ട് വീട്ടില്‍ നിന്നും ചാടി പോയ തന്‍റെ കൂട്ടുകാരന്‍ ആണെന്നാണ് ഒരു മിടുക്കന്‍ പറഞ്ഞത് .എങ്കിലും നിനക്കീ ഗതി വന്നല്ലോ എന്നും അവന്‍ പരിതപിക്കുന്നുണ്ട് .അല്പം കൂടി ബുദ്ധി മാനായ  ഒരു കക്ഷി പറഞ്ഞത് ഇത് മറ്റൊന്നും അല്ല ,അന്യ ഗ്രഹ ജീവിയായ മേല്പറഞ്ഞ വസ്തു ഒരു അന്യ ഗ്രഹ വാഹനത്തില്‍ ഭൂമിയെ പ്രദക്ഷിണം വച്ചു കൊണ്ടിരുന്നപോള്‍ ഭൂമിയുടെ ചില്ലറ കളികള്‍ കാരണം വാഹനത്തിന്റെ U.F.O എഞ്ചിന്‍ നിലച്ചു പോകുകയും തദ്വാര ഒരു ക്രാഷ് ലാണ്ടിംഗ്  വേണ്ടി വന്നു എന്നുമാണ് .വാഹനം ആ പരിസരത്ത് തന്നെ ഉണ്ടെന്നും അത് കണ്ടെടുക്കുന്നതോടെ തന്റെ വാദം സത്യമാണെന്ന് തെളിയുകയും ചെയ്യും എന്ന് ടിയാന്‍ ഉറച്ചു വിശ്വസിക്കുന്നു . എല്ലാം മാധ്യമ സൃഷ്ടി എന്ന് രാഷ്ട്രീയക്കാര്‍ പറയുന്ന പോലെ ഇവോലൂഷ്യന്‍ തിയറി ഒരു മിത്ത് ആണെന്നും ലോകം ദൈവം തീര്‍ത്തത്ആണെന്നും  വാദിക്കുന്നവരെ പോലെ ഇതിനെ എല്ലാം പുറം കണ്ണുമടച്ചു വിശ്വസിക്കുന്ന  ഒരു കൂട്ടം ജനത ആണ്  തായ്‌ ക്കാര്‍ എന്ന്  ആക്ഷേപവും ഉണ്ട്.വിശ്വാസവും അഭിപ്രായവും ഒക്കെ  പൊതു സ്വത്തു ആണെന്നിരിക്കെ എനിക്കും ചിലതൊക്കെ പറയാനുണ്ട്‌ .ഇത് ഏതോ വീട്ടമ്മയുടെ  ചപ്പാത്തി മാവിലുള്ള സുന്ദരമായ കലാ സൃഷ്ടി ആവാനുള്ള സാധ്യതകളെ എങ്ങനെ തള്ളികളയാന്‍ കഴിയും ?അല്ലെങ്കില്‍ വെള്ളാനകള്‍ക് ഷാമം വന്നപ്പോ കറുത്ത ആനകളെ പിടിച്ചു പൌഡര്‍ ഇട്ടു വെളുപ്പിക്കാന്‍ നടത്തിയ ഗൂഡ ശ്രമങ്ങളുടെ അനന്തര ഫലവും ആയിക്കൂടാ എന്നില്ല .ഇത് നമ്മുടെ രാജ്യത്തു ആയിരുന്നേല്‍ എന്നേ ഒരു  C.B.I അനേഷണം നടന്നേനെ .ശര്‍ക്കര മോഷണവും ചാണക കുംഭ കോണവും ഒക്കെ അനേഷിച്ചു മടുത്ത അവര്‍ക്ക്‌ ഇതൊരു ആശ്വാസം ആയിരിക്കും .എന്തായാലും ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു .....?
Monday, October 17, 2011

ചങ്ങലകള്‍ വലിക്കണോ ....?


രാജാവ്‌ നഗ്നന്‍ ആണെന്ന സത്യം  ഉറക്കെ
വിളിച്ചു പറഞ്ഞ  കുട്ടി നീയാണ്  ..
ഞങ്ങള്‍ നിന്റെ  കണ്ണുകളെ കറുത്തതുണി
കൊണ്ട് മൂടുകയോ
 കുന്ത മുനകള്‍ക്ക്  ചൂഴ്ന്നെടുക്കുകയോ  ചെയ്യും..
സത്യം ഗര്‍ജ്ജിച്ച നിന്റെ  ആയിരം നാവുകളെ
കത്തിമുനകള്‍ക്ക് അരിഞ്ഞു വീഴ്ത്തും 
നിനക്ക്  നേരെ നിര്‍ദോഷികളെ പോല്‍ 
കല്ലുകള്‍ ഏറിയും 
നിന്നിലെ   രക്തപ്പുഴകളില്‍
കൈകള്‍ കഴുകും...
നിന്നെ  കുരിശില്‍ തറയ്ക്കും
രഹസ്യമായ്‌ വിഷം കുടിപ്പിക്കും
ദോഷ വിചാരണ ചെയ്തു
പരസ്യമായ്‌  ഗളഛെദം ചെയ്യും ..
എന്നിട്ട് തത്വം  പറയും
സത്യം ജയിച്ചുവെന്ന് അട്ടഹസിക്കും
ഒരു കുറ്റവാളി കൂടി  ശിക്ഷിക്കപ്പെട്ടതോര്‍ത്തു  
വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ വിരാജിക്കും 
സത്യമേവ  ജയതേ .......

പക്ഷെ കണ്മുന്നില്‍ പാളങ്ങള്‍ ചോര പുരണ്ടു
അനന്തമായ്‌ നീളുമ്പോള്‍
തേങ്ങലുകള്‍  പാതി മുറിയുമ്പോള്‍
നമുക്ക്   സംശയം 
ഒരിക്കലും തീരാത്ത സംശയം
ചങ്ങലകള്‍ വലിക്കണോ .....?Friday, October 14, 2011

അന്തര്‍ ദേശീയ അക്വാ പെറ്റ് ഷോ 2011

അന്തര്‍ ദേശീയ അക്വാ  പെറ്റ് ഷോ  തിരുവനന്തപുരം കനകകുന്നില്‍ ആരംഭിച്ചു ..പ്രദര്‍ശനം ഒക്ടോബര്‍ 21 നു സമാപിക്കും .രാവിലെ 11 മുതല്‍ രാത്രി 9 വരെ ആണ് സന്ദര്‍ശന സമയം .പത്തു രൂപ ആണ് പ്രദര്‍ശന ഫീ .പ്രദര്‍ശനത്തോടോപ്പം വില്പനയും ഉണ്ട് ...നല്ല നാടന്‍ അങ്കകോഴിയെ വേണം എന്നുണ്ടോ ...?രൂപാ രണ്ടായിരം ഉണ്ടേല്‍ വാങ്ങാം ..വിദേശ പക്ഷികള്‍ ആയ മക്കാവു ,കൊക്കറ്റോ ,എമു , സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ലേഡി ഹാമര്‍ , കൊച്ചിന്‍ ബാന്റം ,സില്‍ക്കി കോഴി , ഗെയിം കോക്ക് ,ഫിനിക്സ് കോഴി ,  എന്നിവ പ്രധാന ആകര്‍ഷണം ആണ് .അലങ്കാര മത്സ്യങ്ങളും അവയെ വളര്‍ത്തുന്നതിനുള്ള പ്രത്യേക തരം കൂടുകളും അക്വേറിയങ്ങളും ഉണ്ട് ..കൂടാതെ ഗാര്‍ഹിക മേളയും കൂടെ ഉണ്ട് ..വീട്ടിലേയ്ക്ക് ആവശ്യമുള്ള എല്ലാ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ് .കൂടാതെ നല്ല കോഴിക്കോടന്‍ ഹലുവയും പതിനഞ്ചു തരം അച്ചാറുകളും ഉള്‍പ്പെടെ പത്തോളം സ്റ്റാളുകള്‍ തയ്യാറായിട്ടുണ്ട്.വില അല്പം കൂടുതല്‍ ആണോ എന്ന് മാത്രം സംശയം .

green winged macaw price 2,30000 rs

blue and gold macaw price 2,10000 rs

ഇതാണ് വെച്ചൂര്‍ പശു
Friday, September 30, 2011

സ്പൈസസ് ആന്‍ഡ്‌ പെര്‍ഫ്യൂം ഫെസ്റ്റിവല്‍ 2011


2011 ലെ സ്പൈസസ് ആന്‍ഡ്‌ പെര്‍ഫ്യൂം ഫെസ്റ്റിവലിനു സെപ്റ്റംബര്‍ 29 നു നിശാഗന്ധിയില്‍ തുടക്കം കുറിച്ചു.പ്രവേശനം സൌജന്യം .(തൊട്ടു മുന്‍പു നടന്ന ജൈവ ശ്രീ 2011 നു പത്തു രൂപാ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരുന്നു )    എടുത്തു പറയത്തക്കതായി സവിശേഷതകള്‍ ഒന്നും  ഇല്ല  എങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ് ഏറ്റവും ഒടുവില്‍ ഉള്ള ഈ പൂന്തോട്ടം .ഇവ എല്ലാം വിശേഷ ഇനത്തില്‍പെട്ട  മനോഹരമായ ഓര്‍ക്കിഡുകള്‍ ആണ് .ഇവ വില്പനയ്ക്ക് തയ്യാറായി നിങ്ങളെയും കാത്തു ഇരിക്കുന്നു ..വില അല്പം കൂടുതല്‍ ആണെന്ന് മാത്രം ....{ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക }