Friday, September 30, 2011

സ്പൈസസ് ആന്‍ഡ്‌ പെര്‍ഫ്യൂം ഫെസ്റ്റിവല്‍ 2011


2011 ലെ സ്പൈസസ് ആന്‍ഡ്‌ പെര്‍ഫ്യൂം ഫെസ്റ്റിവലിനു സെപ്റ്റംബര്‍ 29 നു നിശാഗന്ധിയില്‍ തുടക്കം കുറിച്ചു.പ്രവേശനം സൌജന്യം .(തൊട്ടു മുന്‍പു നടന്ന ജൈവ ശ്രീ 2011 നു പത്തു രൂപാ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരുന്നു )    എടുത്തു പറയത്തക്കതായി സവിശേഷതകള്‍ ഒന്നും  ഇല്ല  എങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാണ് ഏറ്റവും ഒടുവില്‍ ഉള്ള ഈ പൂന്തോട്ടം .ഇവ എല്ലാം വിശേഷ ഇനത്തില്‍പെട്ട  മനോഹരമായ ഓര്‍ക്കിഡുകള്‍ ആണ് .ഇവ വില്പനയ്ക്ക് തയ്യാറായി നിങ്ങളെയും കാത്തു ഇരിക്കുന്നു ..വില അല്പം കൂടുതല്‍ ആണെന്ന് മാത്രം ....{ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക }


























Friday, September 23, 2011

ഡോഗ് ഷോ 2011

ട്രിവാന്‍ഡ്രം കെന്നല്‍ ക്ലബ്ബിന്റെ (TKC) ആഭിമുഖ്യത്തില്‍ ഡോഗ് ഷോ 2011 സെപ്റ്റംബര്‍ 17 , 18 തീയതികളില്‍ ചന്ദ്ര ശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നു .മുന്നൂറില്‍ അധികം ശുനക വീരന്മാര്‍ മാറ്റുരച്ച പ്രദര്‍ശനം നായ പ്രേമികള്‍ക്ക് (ഈ ഉള്ളവനും ) മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു . ഒബീടിയന്‍സ് ഷോ എന്നായിരുന്നു ഇത്തവണ നല്‍കിയ പേര് .ആ പേരിനെ അന്വര്‍ഥമാക്കുന്ന വിധം  ഇത്തവണത്തെ പ്രദര്‍ശനം പ്രാധാന്യം നല്‍കിയത് അനുസരണ , പ്രതികരണ ശേഷി , ഘ്രാണശക്തി , ഹീല്‍ വാക്ക്‌  എന്നീ ഗുണങ്ങള്‍ക്ക് ആയിരുന്നു .മസിലും തൂക്കി വന്നിട്ട് കാര്യമില്ല മര്യാദാ രാമന്‍ ആയി വരണം എന്നര്‍ത്ഥം .അന്താരാഷ്‌ട്ര നിലവാരത്തില്‍ നടന്ന മല്‍സരത്തില്‍ പല സംസ്ഥാനത്ത് നിന്നും വന്ന ചുണക്കുട്ടികള്‍ ഭാഗ ഭാക്കായി .മല്‍സരത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ ആയി കെന്നല്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് .കഴിഞ്ഞ തവണയെക്കാള്‍ കൂടുതല്‍ രെജിസ്ട്രേഷന്‍ ഇത്തവണ നടന്നു എന്നത് ഷോയുടെ വര്‍ധിച്ചു വരുന്ന പ്രചാരത്തെയാണ് കാണിക്കുന്നത് എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു .വീട് കാക്കാന്‍ മാത്രമല്ല അത്യാവശ്യം വന്നാല്‍ മാനം കാക്കാനും ഞങ്ങള്‍ ഉണ്ട് എന്ന് ഈ ചുണക്കുട്ടന്മാര്‍ തെളിയിച്ചു കാണിച്ചു .എ .സി കാറുകളില്‍  ആളകമ്പടിയോടെ വന്നിറങ്ങുന്ന കാഴ്ച കാണേണ്ടത് തന്നെ .അടുത്ത ജന്മം നായയായി  ജനിക്കാന്‍ കൊതിച്ചു പോകും .എസ് ക്ലാസ്‌ ബെന്‍സ്‌ കാറില്‍ രാജ കലയോടെ വന്നിറങ്ങിയവരും ഉണ്ടായിരുന്നു .ലാബ്രഡോര്‍ റിട്രീവര്‍ , ഡാഷ് ഹണ്ട്‌ , റോട്ട് വീലെര്‍ , ബോക്സര്‍ ,ഡോബെര്‍മാന്‍ ,പഗ് ,രാജ പാളയം , ജേര്‍സി പശുവിനെ അനുസ്മരിപ്പിക്കുന്ന സെന്റ്‌ ബെര്‍ണാഡ് തുടങ്ങി അപൂര്‍വ്വ ഇനങ്ങളായ മിന്‍ പിന്‍ , സൈബീരിയന്‍ ഹസ്കി എന്നിവര്‍ കഴിവ് തെളിയിക്കാന്‍ കളത്തില്‍ ഇറങ്ങി .ഒടുവില്‍ ആണ്‍ പിറന്നവന്മാരെ ഒക്കെ പിന്തള്ളി  ലാബ്രഡോര്‍ റിട്രീവര്‍ കുടുംബത്തിലെ ജൂലി ഒബീടിയന്‍സ് ട്രോഫി കരസ്ഥമാക്കിയപ്പോള്‍ ഒരുപാട് ക്യാമറാ കണ്ണുകള്‍ അവളെ നോക്കി മിഴികള്‍ തുറക്കുന്നുണ്ടായിരുന്നു ....
 (ചിത്രങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണുന്നതിനു അവയില്‍ ക്ലിക്ക്‌ ചെയ്യുക )



ഹി ഹി ഹി ....

അനുസരണയുള്ള കുട്ടിയാ ഞാന്‍ ....

അയ്യോ വീണു പോയി ...

ഇന്നും പട്ടിണി ...?
ഏതാ വഴി ....?

ഞാന്‍ ലേറ്റ് ആയില്ലല്ലോ ..?

ഇനി അവിടെ പെഡിഗ്രീ എങ്ങാനും കൊടുക്കുന്നുണ്ടോ ...?

ഇപ്പോള്‍ വേണേല്‍ കണ്ടോ ..ഞാന്‍ ആണ് സൈബീരിയന്‍ ഹസ്കി .
വാല് ഇല്ലാ എന്നെ ഉള്ളു .ഭയങ്കര ബുദ്ധിയാ ....

ഇവളെതാ പുതിയ ഒരെണ്ണം ...?

നിഴല്‍ ആയിരുന്നോ .....

ഗപ്പ് എനിക്ക് തന്നെ ....




ഇവന്‍  കേരളത്തില്‍ നിന്നുള്ളത് തന്നെ ...

പൊക്കം ഒരു പ്രശ്നം തന്നെയാ ..അല്ലേല്‍ നോക്കാരുന്നു
പഴയ ജിമ്മാ ...എപ്പോഴും  കുംമ്പിടാന്‍ ഒന്നും പറ്റില്ല ...

ഫ്രിഡ്ജും പോയി എ സീം പോയി .....

ഞാന്‍ ആണേ മിന്‍ പിന്‍ ...

ഈസ്‌ എനിബഡി...?

നോ ബഡി ..


ഡോഗിന്റെ ക്യാറ്റ്‌ വോക്

ഇരിക്കാന്‍ പറ്റാത്ത കണ്ടിഷനില്‍ ആക്കുമെ  ഞാന്‍ ....

വിശക്കുന്നല്ലോ വിശക്കുന്നല്ലോ ..ഭക്ഷണം തായോ ഭക്ഷണം തായോ ....

ഈ മഴക്കാലത്തിനു മുന്പെങ്ങാനും ഒരു തീരുമാനം ഉണ്ടാവോ ...?

വാലില്‍ ചവുട്ടിയുള്ള കളി വേണ്ട .വായില്‍ പല്ലുണ്ട് .

അടുത്ത കൊല്ലം ഞങ്ങടെ നമ്പരും വരും ...!!

മാഷിനിപ്പോ വയസ്സായി ....

വില്‍ക്കാന്‍ ഉണ്ട് ഡാല്‍മേഷ്യനെ ........

പൂച്ചകള്‍ക്ക് എന്നാ ഇത് പോലെ ഒരു ഷോ...?