Monday, September 3, 2012

ശൂന്യസ്ഥലിപ്രിയ ഖലീല്‍ .....
എനിക്ക് വേണ്ടി മാത്രം
ഒരിക്കല്‍ കൂടി
ആ  ഗാനം നീ  പാടുക .
പ്രണയ പര്‍വ്വങ്ങള്‍ക്കിനി
പരിസമാപ്തി ,
കണ്ടു കണ്ണും കേട്ടു  കാതും -
കൊണ്ടു   കരളും  മരയ്ച്ചിരിക്കുന്നു  .
തപ്തയാണിന്നു   ഭൂമി -
പെണ്ണിന്റെ മാറിലെയുറവ  വറ്റി,
മുലപ്പാല്‍ മാധുര്യം  മറന്ന ചുണ്ടുകള്‍ ,
ദാഹിച്ചു നാവു നനയ്ക്കാന്‍ തേടുന്ന ,
രക്ത തുള്ളികളില്‍  ഭ്രൂണത്തിലാഴ്ന്ന
നഖമുനകള്‍  ഉടച്ചു കളഞ്ഞതാണീ
നോവിന്റെ  ഗര്‍ഭപാത്രം .
നീയിനി എന്നന്നെയ്ക്കും വന്ധ്യ .........

കരാള ഹസ്തങ്ങള്‍  ഇരയുടെ -
മാംസളമായ   അടിവയറില്‍ ,
ഭഗ്ന രതികാമനകള്‍  തിരയുമ്പോള്‍ ,
നിസ്സഹായതയുടെ നിലവിളികള്‍.. 
അരുത് സഹോദരാ ഇത് ഞാനാണ്  !!!
ഓര്‍മ്മയില്ലേ ഒരമ്മ തന്‍ വയറ്റില്‍
പിറന്ന നിന്റെ കുഞ്ഞനുജത്തി....
നിന്റെ ഭഗിനി  .......
ഓ...മാറിപ്പോയി  ....
മധുശാലകളിലെ  മാദക രാവുകളില്‍ ,
അരയും മാറും തുള്ളി കളിപ്പിക്കുന്ന ,
പെണ്ണിന്റെ ഉടലളവുകള്‍ക്കിന്ന് ,
കൊനിയാക്കിന്റെ   മദിപ്പിക്കുന്ന  ലഹരിയില്‍
അഗമ്യഗമനാവേശങ്ങളിലെ
ഓര്‍മ്മക്കുറവുകളില്‍
നിന്നോട് സാമ്യം............
" ഈഡിപ്പസിനു അമ്മയോടാകാമെങ്കില്‍
ഇലക്ട്രയ്ക്ക് അച്ഛനോട് ആകാമെങ്കില്‍ ...."
കൂട്ടുകാരനാണ് .........
നുരയുന്നത്  ലഹരിയാണ്
നിറയുന്നത് ചഷകങ്ങളും  .......

അഴുക്ക് ചാലിലെ കുപ്പത്തൊട്ടിയില്‍ -
എച്ചിലില ഇരക്കുന്ന വായില്‍ ,
അന്നം കൊടുത്തു മുരടിപ്പിക്കരുത് .
വര്‍ഗീയ വാദത്തിന്റെ പോരുള്‍ തീറ്റി  -
വംശീയതയുടെ തഴപായിലുറക്കി -
മതമൌലികതയുടെ ഈയമുരുക്കി -
ആരാജകതത്തിന്റെ അറവു ശാലകളിലൊരു -
കോണില്‍ അമ്മയുടെ യോനിയില്‍
പുരണ്ട അച്ഛന്റെ ബീജമേതെന്ന-
റിയാതെ തന്തയില്ലാത്തവനായി
തന്നെ നീ വളരണം  .
നിന്നെ വിലയ്ക്കെടുക്കാനിവിടെ -
ഭരണകൂടമുണ്ട്  നിന്റെ കൈകളില്‍ -
കഠാര  തിരുകി തരാനിനി   രാഷ്ട്രീയ -
ജാതി മത കോമരങ്ങള്‍  ഉണ്ട് .
ആദിമധ്യാന്തം നിന്റെ  രക്തചാലുകളില്‍  ,
കൈകള്‍ കഴുകി തുടച്ചു ,
വിമലീകരിക്കപ്പെടാന്‍ ,
വിശുദ്ധ പീലാത്തോസുമാര്‍ ,
അനേകം  കാത്തുനില്പ്പുണ്ട് .....
മുഖമടച്ചന്‍പത്തി  രണ്ടു
വെട്ടേറ്റൊരു "കുലംകുത്തി"
മണ്ണില്‍ വീണു കിടക്കുമ്പോള്‍
മണ്ണിനന്നുമിന്നുമെന്നും ,
പറയാനൊരു കഥ മാത്രം  ,
പ്രണയത്തിന്റെ, കാമത്തിന്റെ ,
മോഹത്തിന്റെ ,ലോഭതിന്റെ ,
മദമാല്‍സര്യങ്ങളുടെ
രക്തത്തില്‍ പുരണ്ട കഥ  മാത്രം .....

തളരാത്ത മൃഗതൃഷ്‌ണകളില്‍ ,
അടങ്ങാത്ത മൈഥുനാസക്തികളില്‍ ,
വന്യമായ ആസുര പ്രവേഗങ്ങളില്‍ ,
കന്യാരക്തം വീഴ്ത്തി ഐ പില്‍സിന്റെ  -
നിറഞ്ഞ കൂടും പുച്ഛം  ഒളിപ്പിച്ച ,
പുഞ്ചിരിയും തന്നു  മടങ്ങുന്ന കാമുകനാല്‍
യൂ ടൂബിലും പിന്നെ പോണ്‍ ട്യൂബിലും ,
ഷെയറും ലൈക്കും
കമന്റും  റേറ്റും ചെയ്തു
ആഘോഷിക്കപ്പെടുന്ന നിന്റെ -
 ഉത്തരാധുനിക
കാല്പനിക പ്രണയത്തിന്റെ
നിറം എന്നും നീലയാണ്   ......
അരമനകളില്‍ അന്തപ്പുരങ്ങളില്‍ ,
ആളൊഴിഞ്ഞ പാഠശാലകളില്‍ ,
നിഴല്‍ വീണ നാല് ചുമരുകള്‍ക്കുള്ളില്‍ ,
പ്രണയം തുളുമ്പി വീഴുന്ന  കോക്ടെയില്‍ -
പാര്‍ട്ടികളില്‍ ക്ലബ്ബുകളില്‍ ,പബ്ബുകളില്‍ ,
എന്തിനേറെ നടുറോഡില്‍ കൂടി ,
അറിഞ്ഞോ അറിയാതെയോ നീ
ഭോഗിക്കപ്പെടുന്നുണ്ട്
ചതിക്കപ്പെടുന്നുണ്ട്
വില്‍ക്കപ്പെടുന്നുണ്ട്
വലിച്ചു എറിയപ്പെടുന്നുണ്ട് .............

യേശുവേ നീയീവഴി വരരുത് .
നിന്റെ  കൃഷ്ണനെ കണ്ടാല്‍
ഗീത കാട്ടിലെറിയുവാന്‍   പറയുക  .
മുഹമ്മദിനു പലായനം ചെയ്യാനിനി
മദീനകളിവിടെ ബാക്കിയില്ല .
വേദങ്ങള്‍ വിദേശികള്‍
വായിച്ചു ഊറ്റം കൊള്ളട്ടെ  .
മഹാത്മാ  ശപിക്കരുത്  ,
ഒരു ലക്ഷത്തിന്റെ കറന്‍സി
നോട്ടിലും വ്യഭിചരിക്കപ്പെടുന്ന
വാട്ടര്‍ മാര്‍ക്ക്‌ തല
നിങ്ങളുടേത് തന്നെയാവും  .....
ചങ്ങലകള്‍ക്ക് പോലുമിവിടെ
മുഴുത്ത ഭ്രാന്താണ് ...
സുവര്‍ണ്ണ ലിപികളിലല്ല -  
രക്ത നൂലുകള്‍ കൊണ്ടാണിനി
ആധുനിക ചരിത്രം എഴുതപ്പെടുക ......

നമ്മുടെ അച്ഛനും അമ്മയ്ക്കും
വേണ്ടി  ഉറപ്പുള്ള പട്ടിക്കൂടുകള്‍
ഞാന്‍  പണി തീര്‍ത്തിട്ടുണ്ട് .
 നിനക്ക് പിറക്കുന്ന
എന്റെ സന്തതികളില്‍
നീ അത് പോലും വ്യാമോഹിച്ചാല്‍
പ്രിയേ പ്രണയം നിക്ഷിധമെന്നോ
ലൈംഗികത  പാപമെന്നോ
ജീവിതം അത്രമേല്‍
അഭിശപ്തമെന്നോ
ഇനിയെനിക്ക് പറയേണ്ടി വരും  .
അതിനാല്‍  നിന്റെ മാറില്‍ വീണ
എന്റെ നഖക്ഷതങ്ങളെ
ചേല കൊണ്ട് നീ മറച്ചെക്കുക.
ഇനിയെന്തിനായൊരു പിന്തുടര്‍ച്ച ?
വേരറ്റു പോകാതിരിക്കുവാനോ  അതോ
വേറിട്ട്‌ പോകാതിരിക്കുവാനോ ??
നമ്മില്‍ തുടങ്ങി നമ്മിലോടുങ്ങട്ടെയെല്ലാം .
അനപത്യതയുടെ അരക്കില്ലങ്ങളില്‍
ആയിരമാണ്ട്  എരിഞ്ഞാലും ഇനിയൊരിക്കലും
നിന്റെ ഗര്‍ഭപാത്രം പൂക്കാതെ പോകട്ടെ .......Sunday, July 1, 2012

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ 2012 - കേരള (GAF-K )


ഭാരതം ലോകത്തിനു നല്‍കിയ അപൂര്‍വ്വ വരദാനമാണ് ആയുര്‍വേദം .പക്ഷെ ആയുര്‍വേദത്തിന്റെ അനന്ത സാധ്യതകള്‍ ഇന്നും ആധുനിക ലോകത്തിനു അജ്ഞാതമോ അല്ലെങ്കില്‍ അവ പ്രയോജനകരമായ വിധത്തില്‍ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .ആയുര്‍വേദം എന്ന ആയുസ്സിന്റെ വേദത്തെ കൂടുതല്‍ അറിയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മഹാ സംരംഭം ആണ്  ഗ്ലോബല്‍  ആയുര്‍വേദ ഫെസ്റ്റിവല്‍ 2012 .ഈ മേഖലയില്‍  ഇന്ന്  വരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഒരു ഉദ്യമം ആണ് GAF-K.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് 2500 ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്ത ഈ ബൃഹത്സംഗമം മുഖ്യമായും ഊന്നല്‍ നല്‍കിയത് ജീവിത ശൈലി രോഗങ്ങള്‍ക്കും അവയുടെ പ്രതിവിധികള്‍ക്കുമാണ്.ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യ ആകര്‍ഷണം ശ്രീ സാം പിട്രോഡ (Chairman of National Innovation Counsil & Advisor to Prime Minister )ആയിരുന്നു .തന്റെ കേരളാ സന്ദര്‍ശനത്തില്‍ വികസനം ആവശ്യമായ പത്തു മേഖലകളില്‍ ഒന്നായി ആയുര്‍വേദത്തെ അദേഹം ചൂണ്ടികാണിച്ചിരുന്നു .ആരോഗ്യ രംഗത്തെ ആവശ്യങ്ങള്‍ക്ക് മാത്രമല്ല സാമ്പത്തിക വളര്‍ച്ചയ്ക്കും കൂടി ആയുര്‍വേദം പരിപോഷിപ്പിക്കേണ്ടത് ആവശ്യം ആണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു .ആയുര്‍വേദത്തിലെ ഏഴു മേഖലകളെ അതിനായി ഗവന്മേന്റ്റ്‌ തിരഞ്ഞെടുത്തിട്ടുണ്ട് .ഔഷധ സസ്യങ്ങളുടെ ദൌര്‍ലഭ്യം ആണ് പലപ്പോഴും ഇതിനു തടസ്സമായി നിലകൊള്ളുന്നത് .അതിനു വേണ്ടിയുള്ള സത്വര നടപടികള്‍ കൈക്കൊള്ളും . ആയുര്‍വേദ മരുന്നുകള്‍ക്ക് നികുതിയിളവ്‌ നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ആണെന്ന് മുഖ്യ മന്ത്രി പറഞ്ഞു .
സാം പിട്രോഡരാജ്യമെമ്പാടും  ഉള്ള വിവിധ യൂണിവേര്‍സിറ്റികളില്‍ നിന്നും പതിനേഴു ആയുര്‍വേദ കോളേജുകളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ഥികള്‍ നടത്തിയ പ്രദര്‍ശനം ശ്രദ്ധേയമായി .അനുബന്ധ വിഷയങ്ങളില്‍ 120ല്‍ അധികം പ്രബന്ധങ്ങളും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെട്ടു .ഹെല്‍ത്ത്‌ കെയര്‍ പ്രോഫഷണലുകള്‍ , ഗവേഷകര്‍ , ഔഷധ നിര്‍മ്മാതാക്കള്‍ , വിതരണക്കാര്‍ , തെറാപ്പിസ്റ്റകള്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി എല്ലാ മേഖലയിലെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു .കൂടാതെ ആയുഷ് ( AYUSH -Ayurvedha, Yoga, Unani,Siddha,Homeopathy)  ക്ലിനിക്കുകളില്‍  സൌജന്യ വൈദ്യ പരിശോധനയും സംഘടിപ്പിച്ചിരുന്നു .അന്താരാഷ്‌ട്ര സെമിനാറുകള്‍ , ആരോഗ്യ എക്സ്പോ , വിഷന്‍ കൊണ്ക്ലെവ്‌  (വിദ്യാര്‍ത്ഥികള്‍ക്ക് ) ,ഇന്റര്‍നാഷണല്‍ ബിസിനസ് മീറ്റ് , ആയുര്‍വേദ ജോബ്‌ ഫെയര്‍ , ആയുര്‍വേദ സോളിഡാരിറ്റി മീറ്റ് , എജൂക്കെഷണല്‍ എക്സ്പോ എന്നിവ ആയിരുന്നു മുഖ്യ കര്‍മ്മ പരിപാടികള്‍ .ചരക സംഹിത , ഹോര്‍ത്തൂസ് മലബാറിക്കസ് എന്നീ പുസ്തകങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന 1000 ല്‍ പരം ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനവും നടന്നു .സംഘാടന മേന്മ കൊണ്ടു വളരെ മികവ് പുലര്‍ത്തി  GAF-K.

Monday, January 23, 2012

മഷ്റൂം ആന്‍ഡ്‌ ഫ്ളവര്‍ ഷോ 2012 LMI സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കൂണ്‍ പുഷ്പമേള കനകകുന്നില്‍ വച്ച് നടന്നു .ഇതിനോട് അനുബന്ധിച്ച് അക്വാ ഷോ, ഫുഡ്‌ ഫെസ്റ്റിവല്‍, പെറ്റ് ഷോ സെമിനാര്‍ എന്നിവയും  സംഘടിപ്പിച്ചിരുന്നു .ജനുവരി 7 മുതല്‍ 14 വരെ ആയിരുന്നു പ്രദര്‍ശനം .

 തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാറും എം.എല്‍.എ പാലോട് രവിയും ചേര്‍ന്ന് മേള ഉത്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പുഷ്പങ്ങളും അപൂര്‍വ്വമായതും വര്‍ണ്ണവൈവിധ്യങ്ങളുള്ള നിരവധിയിനം കൂണുകളും മേളയില്‍ ഉണ്ടാകും എന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നു.പക്ഷെ ആദ്യം മുതലേ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതാണ് കണ്ടത് .പത്തു രൂപ പ്രവേശന നിരക്ക് ഒടുക്കി ആദ്യ ദിവസം വന്നവര്‍ക്ക് ഉന്തിന്റെ കൂടെ ഒരു തള്ളും കൂടി കിട്ടിയ പോലെ ആയി .കൂണ്‍ പുഷപമേള യില്‍ കൂണ്‍ അനെക്ഷിച്ചു മിനക്കെട്ടത്‌ മിച്ചം .വന്‍ കബളിപ്പ് ആണെന്ന് മനസ്സിലാകിയ ആള്‍ക്കാര്‍ പോലീസിനു പരാതി നല്‍കുകയും ചെയ്തു .തുടര്‍ന്ന് പ്രദര്‍ശന വസ്തുക്കള്‍ വന്നു തുടങ്ങുന്നതെ ഉള്ളൂ എന്ന ന്യായം പറഞ്ഞു സംഘാടകര്‍ പ്രവേശന ഫീ ഒഴിവാക്കി എങ്കിലും സംശയം സത്യമാണെന്ന് തെളിയിക്കുന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള  പോക്ക്.ലാല്‍  മഷ്റൂം ഇന്‍ എന്നാ വ്യാജ സൊസൈറ്റി ആണ് ജനങ്ങളെയും സര്‍ക്കാരിനെയും ഒരു പോലെ കബളിപ്പിച്ചത് .സ്പോണ്സര്‍ മാരില്‍ നിന്നും സ്റ്റാള്‍ നടത്തിപ്പുകാരില്‍ നിന്നും വന്‍തുകകള്‍ കൈപ്പറ്റിയ ശേഷം കരാറുകാര്‍ക്കും പരസ്യ സ്ഥാപനങ്ങള്‍ക്കും അത് നല്‍കാതെ ലാല്‍ അജയാ ദമ്പതികള്‍ മുങ്ങുകയായിരുന്നു.മ്യൂസിയം പോലിസ്‌ ഇവര്‍ക്കെതിരെ കേസ്‌ എടുത്തു അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്
ഷോയിലെ ചില ദൃശ്യങ്ങള്
(ഫോട്ടോകള്‍ വ്യക്തമായി കാണാന്‍ അവയില്‍ ക്ലിക്ക് ചെയ്യുക )
‍. .  . .