Wednesday, July 27, 2011

വെറുതെ ഒരു ഹൃദയം ....


















പാതി മെയ്യും പ്രണയവും
പിന്നെ പ്രജ്ഞയും  പകുത്തു
തന്നവള്‍....
സ്വപ്നങ്ങള്‍ക്ക്  പടികടന്നു
പറക്കാന്‍ വര്‍ണ്ണ ചിറകുകള്‍
നല്കിയവള്‍...
നിലയില്ലാ  മഴയത്ത്
കനിവിന്റെ കുട ചൂടി തന്നവള്‍....
പ്രണയം  അഗ്നിയും
നാമതിലെരിയുന്ന ശലഭ
ചിറകുകളെന്നും പഠിപ്പിച്ചവള്‍.....
പിന്നെ ഒരു മഴ പാതിയില്‍
അന്യയായി നടന്നകന്നവള്‍....


      * * * * * * * *

പിന്നെയാ പ്രണയത്തിന്റെ
മരണം പോസ്റ്റ്  മോര്‍ട്ടം
ചെയ്താഘോഷിക്കാന്‍
കത്തി  തുമ്പും കാത്തു ഞാന്‍ -
വിറങ്ങലിച്ചു കിടക്കവേ,
ഒരിക്കല്‍ സ്നേഹിച്ച  ഹൃദയത്തെ
കീറി മുറിച്ചു അവള്‍  പറഞ്ഞു ,
അത്  കാല ഹരണ പെട്ട് പോയെന്നു...

പകച്ചു  നിന്ന എന്റെ കണ്ണുകളെ -
കൊത്തി വലിച്ചു കൊണ്ട് ,
മാറാല പിടിച്ച ഓര്‍മ്മകളില്‍
എന്തിനോ  വേണ്ടി പരതി ,
വൃത്തികെട്ട  ഒരു ചിരിയോടെ -
അവള്‍  മൊഴിഞ്ഞു
ഞാനീ  ഹൃദയം  മുന്പെവിടയോ.....