Monday, October 17, 2011

ചങ്ങലകള്‍ വലിക്കണോ ....?


രാജാവ്‌ നഗ്നന്‍ ആണെന്ന സത്യം  ഉറക്കെ
വിളിച്ചു പറഞ്ഞ  കുട്ടി നീയാണ്  ..
ഞങ്ങള്‍ നിന്റെ  കണ്ണുകളെ കറുത്തതുണി
കൊണ്ട് മൂടുകയോ
 കുന്ത മുനകള്‍ക്ക്  ചൂഴ്ന്നെടുക്കുകയോ  ചെയ്യും..
സത്യം ഗര്‍ജ്ജിച്ച നിന്റെ  ആയിരം നാവുകളെ
കത്തിമുനകള്‍ക്ക് അരിഞ്ഞു വീഴ്ത്തും 
നിനക്ക്  നേരെ നിര്‍ദോഷികളെ പോല്‍ 
കല്ലുകള്‍ ഏറിയും 
നിന്നിലെ   രക്തപ്പുഴകളില്‍
കൈകള്‍ കഴുകും...
നിന്നെ  കുരിശില്‍ തറയ്ക്കും
രഹസ്യമായ്‌ വിഷം കുടിപ്പിക്കും
ദോഷ വിചാരണ ചെയ്തു
പരസ്യമായ്‌  ഗളഛെദം ചെയ്യും ..
എന്നിട്ട് തത്വം  പറയും
സത്യം ജയിച്ചുവെന്ന് അട്ടഹസിക്കും
ഒരു കുറ്റവാളി കൂടി  ശിക്ഷിക്കപ്പെട്ടതോര്‍ത്തു  
വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ വിരാജിക്കും 
സത്യമേവ  ജയതേ .......

പക്ഷെ കണ്മുന്നില്‍ പാളങ്ങള്‍ ചോര പുരണ്ടു
അനന്തമായ്‌ നീളുമ്പോള്‍
തേങ്ങലുകള്‍  പാതി മുറിയുമ്പോള്‍
നമുക്ക്   സംശയം 
ഒരിക്കലും തീരാത്ത സംശയം
ചങ്ങലകള്‍ വലിക്കണോ .....?



Friday, October 14, 2011

അന്തര്‍ ദേശീയ അക്വാ പെറ്റ് ഷോ 2011

അന്തര്‍ ദേശീയ അക്വാ  പെറ്റ് ഷോ  തിരുവനന്തപുരം കനകകുന്നില്‍ ആരംഭിച്ചു ..പ്രദര്‍ശനം ഒക്ടോബര്‍ 21 നു സമാപിക്കും .രാവിലെ 11 മുതല്‍ രാത്രി 9 വരെ ആണ് സന്ദര്‍ശന സമയം .പത്തു രൂപ ആണ് പ്രദര്‍ശന ഫീ .പ്രദര്‍ശനത്തോടോപ്പം വില്പനയും ഉണ്ട് ...നല്ല നാടന്‍ അങ്കകോഴിയെ വേണം എന്നുണ്ടോ ...?രൂപാ രണ്ടായിരം ഉണ്ടേല്‍ വാങ്ങാം ..വിദേശ പക്ഷികള്‍ ആയ മക്കാവു ,കൊക്കറ്റോ ,എമു , സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ലേഡി ഹാമര്‍ , കൊച്ചിന്‍ ബാന്റം ,സില്‍ക്കി കോഴി , ഗെയിം കോക്ക് ,ഫിനിക്സ് കോഴി ,  എന്നിവ പ്രധാന ആകര്‍ഷണം ആണ് .അലങ്കാര മത്സ്യങ്ങളും അവയെ വളര്‍ത്തുന്നതിനുള്ള പ്രത്യേക തരം കൂടുകളും അക്വേറിയങ്ങളും ഉണ്ട് ..കൂടാതെ ഗാര്‍ഹിക മേളയും കൂടെ ഉണ്ട് ..വീട്ടിലേയ്ക്ക് ആവശ്യമുള്ള എല്ലാ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ് .കൂടാതെ നല്ല കോഴിക്കോടന്‍ ഹലുവയും പതിനഞ്ചു തരം അച്ചാറുകളും ഉള്‍പ്പെടെ പത്തോളം സ്റ്റാളുകള്‍ തയ്യാറായിട്ടുണ്ട്.വില അല്പം കൂടുതല്‍ ആണോ എന്ന് മാത്രം സംശയം .













green winged macaw price 2,30000 rs

blue and gold macaw price 2,10000 rs

ഇതാണ് വെച്ചൂര്‍ പശു